കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ബെംഗളൂരു: മൈസൂരു എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഹൊമ്മഹള്ളി വദ്ദരായപ്പാളയ സ്വദേശി മല്ലേശ് (60) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം കൂട്ടി ആനയെ ഓടിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മല്ലേഷിനെ രക്ഷപ്പെടുത്താനായില്ല.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നു. പ്രദേശത്ത് ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
The post കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു appeared first on News Bengaluru.