കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), ഇളസശന്‍ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റയാളെ തിരുപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് തമിഴ്‌നാട് സര്‍ക്കാര്‍ ബസും കുടുംബം സഞ്ചരിച്ചിരുന്ന കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു. ചന്ദ്രശേഖരന്റെ അറുപതാം പിറന്നാളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രക്കുശേഷം തിരികെ വരികയായിരുന്നു കുടുംബം.
പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ -തിരിച്ചറിപ്പള്ള ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.
The post കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം appeared first on News Bengaluru.
Powered by WPeMatico