കാസറഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്
കാസറഗോഡ്: കണ്ണൂരില്‍നിന്ന് കാസറഗോഡേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരുക്കേറ്റു. അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപത്തെ ദേശീയപാതയിലാണ് അപകടം. ബി.സി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.
The post കാസറഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക് appeared first on News Bengaluru.