കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു
ബെംഗളൂരു: കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. വിട്ട്ള കെപു വില്ലേജിലെ പാഡിബാഗിലുവിലാണ് സംഭവം. ഇബ്ബു എന്ന ഇബ്രാഹിം (40), അലി (24) എന്നിവരാണ് മരിച്ചത്. 30 അടി താഴ്ചയുള്ള കിണറ്റിൽ തൊഴിലാളികൾ റിങ് ഇടുന്നതിനിടെയാണ് സംഭവം.
ഓക്‌സിജൻ്റെ അഭാവം മൂലം കിണറ്റിലിറങ്ങിയ തൊഴിലാളികൾക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെത്തിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിട്ട്ള പോലീസ് കേസെടുത്തു.
The post കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു appeared first on News Bengaluru.