കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി
ബെംഗളൂരു: കുടിവെള്ളം ദുരുപയോഗം ചെയ്തതിന് 362 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). 362 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തിയതായി ബോർഡ് ചെയർമാൻ ഡോ വി. രാം പ്രസാദ് മനോഹർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് പോലും കുടിവെള്ളത്തിൻ്റെ ഉപയോഗം 80 മുതൽ 90 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കുടിവെള്ളം ദുരുപയോഗം ചെയ്‌താൽ ഏപ്രിൽ അവസാനത്തോടെ നഗരത്തിൽ ജലക്ഷാമം അതിരൂക്ഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ ചട്ടം ലംഘിച്ചതിന് 362 പേരിൽ നിന്ന് 18 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു സൗത്ത് – വെസ്റ്റിൽ ഇതുവരെ 32 കേസുകളും 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈസ്റ്റ് സോണിൽ 21 പേർക്ക് 1.5 ലക്ഷം രൂപ പിഴ ചുമത്തി. സൗത്ത് സോൺ-1, നോർത്ത് സോൺ-1, നോർത്ത് സോൺ-2 എന്നിവിടങ്ങളിൽ നിന്ന് 12 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
The post കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി appeared first on News Bengaluru.
Powered by WPeMatico