കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം; രണ്ട് പേര്‍ക്ക് കുത്തേറ്റു


മലപ്പുറം കുറ്റിപ്പുറത്ത് തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്നമാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. അറമുഖൻ, മണി എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും താമസിക്കുന്ന ക്വാട്ടേഴ്‌സിലെ അയല്‍വാസി സുരേഷ് എന്നയാളാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അറമുഖന് കൈക്കും മണിക്ക് വയറിനുമാണ് കുത്തേറ്റിരിക്കുന്നത്. ടാപ്പ് പൂട്ടുന്നതിനെച്ചൊല്ലി പ്രതിയായ സുരേഷിന്റെ ഭാര്യയും കുത്തേറ്റ അറമുഖന്റെ ഭാര്യയും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
The post കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം; രണ്ട് പേര്‍ക്ക് കുത്തേറ്റു appeared first on News Bengaluru.
Powered by WPeMatico