കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇൻസ്‌പെക്ടർ (എസ്ഐ) ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത റോഡ് ഷോയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ.
സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ സൗമ്യ റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്തവെ സിദ്ധരാമയ്യയെ അരയില്‍ തോക്കുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹാരമണിച്ചിരുന്നു. അരയില്‍ തോക്ക് തൂക്കിയിട്ട് തുറന്ന വാഹനത്തില്‍ കയറി ഇയാൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോൺഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാർത്ഥികളെയും മാല ചാർത്തുകയായിരുന്നു. സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളാണ് തോക്കുമായി എത്തിയത്. സിദ്ധാപൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇദ്ദേഹം.
എന്നാൽ സംഭവം സുരക്ഷ വീഴ്ചയാണെന്നും പോലീസുകാർ ജോലിയിൽ അനാസ്ഥ കാട്ടിയതാണ് ഇതിനു കാരണമെന്നും സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.
The post കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on News Bengaluru.