കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹി മദ്യനയക്കേസിലെ തൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി.
ഹർജിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഉള്‍പ്പെടെ കക്ഷികള്‍ക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്, ഹർജി 29നു പരിഗണിക്കാമെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി വാദിച്ചെങ്കിലും ഇ.ഡി എതിർത്തു. ഹർജി നേരത്തെ പരിഗണിക്കണമെന്ന് സിങ്‍വി അഭ്യർഥിച്ചെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്രിവാൾ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
The post കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി appeared first on News Bengaluru.
Powered by WPeMatico