കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി
ബെംഗളൂരു: കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തമിഴ്നാട് സ്വദേശി ശരൺ കെ. കുമാർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെൻട്രൽ റേസ് കോഴ്‌സ് റോഡിലെ ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു.
ഏപ്രിൽ ആറിന് ബെംഗളൂരുവിൽ എത്തിയ ശരൺ ആദ്യം ഒരു ദിവസത്തേക്കാണ് ഹോട്ടലിൽ മുരിയെടുത്തത്. പിന്നീട് താമസം ഒരാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പണം അടച്ചതായി ഹോട്ടൽ ഉടമ പറഞ്ഞു. കഴിഞ്ഞ മാർച്ചിലും ഇതേ ഹോട്ടലിൽ ശരൺ മുറിയെടുത്തിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്തു.
The post കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി appeared first on News Bengaluru.
Powered by WPeMatico