കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ല ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു.
യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക മേധാവിയായി നിയമിതനായത്. 40 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഒഗോലയുടെയും കമാന്‍ഡര്‍മാരുടേയും മരണത്തില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി.
അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രസിഡന്റ് റൂട്ടോ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. സൈനിക മേധാവിയുടെ മരണത്തില്‍ പ്രസിഡന്റ് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തില്‍ കെനിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The post കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു appeared first on News Bengaluru.