കെ. ബാബുവിന് എം.എൽ.എയായി തുടരാം; എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹര്‍ജിയിൽ വിധി വരുന്നത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ. ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്ജിയിലാണ് കോടതി വിധി പറഞ്ഞത്. ആരോപണം സാധൂകരിക്കുന്ന സാക്ഷികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.
കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു.
എന്നാല്‍ സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു ബാബുവിന്റെ വാദം. ഈ വാദമാണ് കോടതി അംഗീകരിച്ചത്. എം. വിധിയില്‍ സന്തോഷമുണ്ടെന്ന് ബാബു പ്രതികരിച്ചു.
The post കെ. ബാബുവിന് എം.എൽ.എയായി തുടരാം; എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി appeared first on News Bengaluru.
Powered by WPeMatico