കേരളസമാജം ദൂരവാണി നഗർ വിവർത്തനസാഹിത്യ സംവാദം ഇന്ന്
ബെംഗളൂരു : ‘വിവർത്തനം സമ്പന്നമാക്കുന്ന സാംസ്കാരിക ഔന്നത്യം’ എന്ന വിഷയത്തിൽ കേരളസമാജം ദൂരവാണി നഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച രാവിലെ 10-ന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. വിവർത്തനത്തിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച കെ.കെ. ഗംഗാധരനെ ആദരിക്കും. വിവർത്തകരായ സുധാകരൻ രാമന്തളി, ഡോ. സൂക്ഷ്മശങ്കർ, ആർ.വി. ആചാരി എന്നിവർ സംബന്ധിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും. ഫോൺ: 9008273313.
The post കേരളസമാജം ദൂരവാണി നഗർ വിവർത്തനസാഹിത്യ സംവാദം ഇന്ന് appeared first on News Bengaluru.