കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍


ഗവേഷക വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേല്‍, സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥിയായിരുന്നു.
ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.
The post കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ appeared first on News Bengaluru.
Powered by WPeMatico