കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വാര്‍ഷിക പൊതുയോഗം
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വാര്‍ഷിക പൊതുയോഗം കെങ്കേരി സാറ്റലൈറ്റ് ടൌണിലുള്ള ഭാനു സ്‌കൂളില്‍ നടന്നു. പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എന്‍. പി. പ്രവീണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി ഇ. ശിവദാസ് കണക്കുകളും അവതരിപ്പിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ 11 കിലോമീറ്റര്‍ ദൂരം ഓടി റെക്കോര്‍ഡ് സൃഷ്ടിച്ച സമാജം അംഗം പ്രദീപ് കുമാറിനെ യോഗത്തില്‍ ആദരിച്ചു. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഐജിയും സമാജം അംഗവുമായ എം. എസ്. ബാലകേശവന്‍ അനുമോദന പ്രസംഗം നടത്തി. ഇരുപത്തൊന്നംഗ പ്രവര്‍ത്തക സമിതിയെ യോഗത്തില്‍ തിരഞ്ഞെടുത്തു.
The post കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വാര്‍ഷിക പൊതുയോഗം appeared first on News Bengaluru.
Powered by WPeMatico