കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി
നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയില്‍ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്. വാഹന പാർക്കിംഗ് സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അയല്‍വാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വലിയ തർക്കം ഉണ്ടായി.
പിന്നാലെ അയല്‍വാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശരണ്യ തന്നെ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയല്‍വാസിയുടെ പരാതിയില്‍ പറയുന്നു. ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയല്‍വാസി ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇതേ സംഭവത്തില്‍ ശരണ്യയും പോലീസിനെ സമീപിച്ചതായും വിവരങ്ങളുണ്ട്
The post കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി appeared first on News Bengaluru.
Powered by WPeMatico