കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു
കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത ചെറിയ കുളത്തിന് സമാനമായ കിണറ്റിലേക്ക് കാട്ടാന വീഴുകയായിരുന്നു. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ല. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. വനംവകുപ്പും പോലീസും മണിക്കൂറുകളായി കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം നടത്തുകയാണ്.
The post കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു appeared first on News Bengaluru.
Powered by WPeMatico