കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ വെച്ച് സീനിയര്‍ വിദ്യാര്‍ഥി കുത്തികൊലപ്പെടുത്തി. ഹുബ്ബള്ളി ധാർവാഡ് കോൺഗ്രസ് കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠിൻ്റെ മകൾ നേഹ ഹിരേ മഠ്(19) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി ബി. വി. ഭുമമറാഡി കോളേജിൽ എം.സി.എ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു നേഹ. സംഭവത്തിൽ കോളേജിലെ സീനിയർ വിദ്യാർഥിയും ബെലഗാവി സവദത്തി സ്വദേശിയുമായ ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
നേഹ കോളേജിൽ നിന്നും പുറത്തിറങ്ങുന്നതിനിടെയാണ് ഫയാസ് ആക്രമിച്ചത്. പ്രണയാഭ്യർഥനയുമായി പലതവണ ഫയാസ് നേഹയെ സമീപിച്ചിരുന്നു. ഇത് നിരസിച്ചതോടെയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. നേഹയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സഹപാഠികൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നേഹയുടെ മൃതദേഹം കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
The post കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി appeared first on News Bengaluru.