കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനോ, രാജ്യത്ത് സമ്പത്ത് സൃഷ്ടിച്ചവരെയും അതിസമ്പന്നരെയും അധിക്ഷേപിക്കാനോ അവർക്കെതിരെ പ്രവർത്തിക്കാനോ തനിക്ക് കഴിയില്ലെന്ന് ഗൗരവ് വല്ലഭ് എക്സില്‍ കുറിച്ചു.
രാജ്യത്തിന്റെ ആവശ്യങ്ങൾ ഒട്ടും മനസിലാക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ പൂർണമായും തകർന്നിരിക്കുകയാണെന്നും വല്ലഭ് രാജിക്കത്തിൽ ആരോപിച്ചു. ഇതുമൂലം പാർട്ടിക്ക് അധികാരത്തിൽ വരാനോ പ്രതിപക്ഷമെന്ന നിലയിൽ ശക്തമായ പങ്ക് വഹിക്കാനോ കഴിയുന്നില്ല. ഇത് എന്നെപ്പോലുള്ള ഒരു പ്രവർത്തകനെ നിരാശനാക്കുന്നു. മുതിർന്ന നേതാക്കളും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിലുള്ള വിടവ് നികത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഗൗരവ് വല്ലഭ് കത്തിൽ കൂട്ടിച്ചേർത്തു.
ബോക്സർ വിജേന്ദർ സിങ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് വല്ലഭിന്റെ രാജിയും വരുന്നത്. മല്ലികാർജുൻ ഖാർഗെയുടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം കൈകാര്യം ചെയ്തിരുന്ന ഗൗരവ് വല്ലഭ് സാമ്പത്തിക വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. 2019-ലെ ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും 2023-ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും ഗൗരവ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
कांग्रेस पार्टी आज जिस प्रकार से दिशाहीन होकर आगे बढ़ रही है,उसमें मैं ख़ुद को सहज महसूस नहीं कर पा रहा.मैं ना तो सनातन विरोधी नारे लगा सकता हूं और ना ही सुबह-शाम देश के वेल्थ क्रिएटर्स को गाली दे सकता.इसलिए मैं कांग्रेस पार्टी के सभी पदों व प्राथमिक सदस्यता से इस्तीफ़ा दे रहाहूं pic.twitter.com/Xp9nFO80I6
— Prof. Gourav Vallabh (@GouravVallabh) April 4, 2024
The post കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു appeared first on News Bengaluru.
Powered by WPeMatico