ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ
ബെംഗളൂരു: ക്യാബ് ഡ്രൈവർമാർക്കിടയിൽ വ്യാജ നോട്ടുകൾ വിതരണം ചെയ്ത ഡോക്ടർ പിടിയിൽ. ബെംഗളൂരു സ്വദേശി ഡോ. സഞ്ജയ് ആണ് മാഗഡി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 90,000 രൂപയുടെ വ്യാജ നോട്ടുകളും നോട്ട് പ്രിൻ്റിംഗ് മെഷീനും പിടിച്ചെടുത്തു.
ഓൺലൈൻ വഴി ക്യാബ് ബുക്ക് ചെയ്ത ശേഷം ഡ്രൈവർമാർക്ക് യാത്ര നിരക്കായി വ്യാജ നോട്ടുകൾ കൈമാറുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം കദ്രിയിൽ നിന്ന് ക്യാബ് ബുക്ക് ചെയ്ത ഡോക്ടർ ഡ്രൈവർക്ക് വ്യാജ നോട്ടുകൾ നൽകി. എന്നാൽ തന്നത് വ്യാജ നോട്ട് ആണെന്ന് മനസിലായ ഡ്രൈവർ ഉടൻ പോലീസിനെ വിവരമറിയിച്ചു. ആപ്പിൽ നിന്നും സവാരിയുടെ വിവരങ്ങൾ ശേഖരിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
The post ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ appeared first on News Bengaluru.
Powered by WPeMatico