ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍
കോഴിക്കോട്: ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാനുമായ കിഷോര്‍ കുമാറി (52) നെ മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരിയുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് സൂചന. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
എൽജിബിടിക്യൂ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ‘ക്വിയറള’ എന്ന സംഘടനയുടെ സ്ഥാപക അംഗമാണ്. ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
The post ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍ appeared first on News Bengaluru.
Powered by WPeMatico