കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു


ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ കർണാടകയിൽ നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു. ബിലിക്കൽ  ഫോറസ്റ്റ് ഡിവിഷനിലെ 25 വയസ്സുള്ള മഖാന എന്ന് പേരുള്ള ആനയും, രാമനഗര വന്യജീവി സങ്കേതത്തിൽ 15 വയസുള്ള മറ്റൊരു ആനയുമാണ് ചെരിഞ്ഞത്. രണ്ട് മരണങ്ങൾക്കും കാരണം നിർജലീകരണത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മഖാനയ്ക്ക് എലിഫൻ്റ് ഹെർപ്പസ് വൈറസ് എന്ന രോഗബാധയുമുണ്ടായിരുന്നു. അസുഖം കാരണം ഒരുപാട് ദൂരം നടന്ന് വെള്ളം കണ്ടെത്തി കുടിക്കാൻ ആനയ്ക്ക് സാധിച്ചിരുന്നില്ല. ദിവസങ്ങളോളം വെള്ളം കുടിക്കാതെ നിന്നതോടെ മഖാനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടിപെടുകയായിരുന്നുവെന്ന് ബന്നാർഘട്ട നാഷണൽ പാർക്ക് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ഓഫിസർ പ്രഭാകർ പ്രിയദർശി പറഞ്ഞു.

രാമനഗര വന്യജീവി സങ്കേതത്തിൽ മെറ്റബോളിക് അസിഡോസിസ് ബാധിച്ചാണ് 15 വയസ്സുള്ള ആന ചെരിഞ്ഞത്. ഭക്ഷണവും കൃത്യമായ അളവിൽ വെള്ള ലഭ്യമല്ലാത്തതിനാലുമാണ് മരണം സംഭവിച്ചതെന്ന് രാമനഗര ഡിസിഎഫ് രാമകൃഷ്ണ പറഞ്ഞു.

The post കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD4 ocean
Post Box Bottom 6 FLY tech
Post Box Bottom Depaul
Post Box Bottom excel
Post Box Bottom V mat

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!