ചിക്കന്‍കറി അളവില്‍ കുറവ്; ഹോട്ടല്‍ ജീവനക്കാര്‍ക്ക് മർദനം

ചിക്കൻ കറിയില്‍ ഗ്രേവി കുറഞ്ഞുപോയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരന് മർദനം. കാട്ടാക്കട നക്രാംചിറയിലെ മയൂർ ഹോട്ടലിലാണ് നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
തിങ്കളാഴ്ച ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേർ ചിക്കൻ പെരട്ടും പൊറോട്ടയും പാർസല്‍ വാങ്ങിയാണ് മടങ്ങിയത്. പിന്നീട് ഇവരും മറ്റു രണ്ടുപേരും എത്തി, ചിക്കൻ കറിക്കൊപ്പം ഗ്രേവി കുറഞ്ഞു പോയെന്ന് പരാതി പറഞ്ഞു. ഗ്രേവി തരാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പണം തിരികെ നല്‍കണമന്നാണ് സംഘം ആവശ്യപ്പെട്ടത്.
ഇതോടെ ജീവനക്കാരുമായി വാക്കുതർക്കം ആരംഭിച്ചു. മർദനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. ഭക്ഷണവും ഹോട്ടല്‍ ഫർണിച്ചറുകളും നശിപ്പിച്ചു. പരിക്കേറ്റവരെ കാട്ടാക്കട സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലുടമയുടെ പരാതിയില്‍ കാട്ടാക്ക പോലീസ് കേസെടുത്തിട്ടുണ്ട്.
The post ചിക്കന്‍കറി അളവില്‍ കുറവ്; ഹോട്ടല്‍ ജീവനക്കാര്‍ക്ക് മർദനം appeared first on News Bengaluru.
Powered by WPeMatico