ചെമ്മീൻ കറി കഴിച്ചതിനെത്തുടര്‍ന്നു ശാരീരിക അസ്വസ്ഥത: യുവാവ് മരിച്ചു
ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. എറണാകുളം നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (45) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ സാംമ്പിൾ പരിശോധനയ്‌ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത
The post ചെമ്മീൻ കറി കഴിച്ചതിനെത്തുടര്‍ന്നു ശാരീരിക അസ്വസ്ഥത: യുവാവ് മരിച്ചു appeared first on News Bengaluru.