ചെറിയ പെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 7 ദിവസത്തെ അവധി പ്രഖ്യാപിച്ച് ദുബൈ
ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും, നഴ്‌സറികള്‍ക്കും ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് മുതൽ 14 വരെ ഏഴു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ.) ആണ് അവധി പ്രഖ്യാപിച്ചത്.
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ കൂടി ലഭിക്കുന്നതാണ്. ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
The post ചെറിയ പെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 7 ദിവസത്തെ അവധി പ്രഖ്യാപിച്ച് ദുബൈ appeared first on News Bengaluru.
Powered by WPeMatico