ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 8 നക്സലുകളെ വധിച്ചു


ഛത്തിസ്ഗഢിലെ ബിജാപുരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 8 നക്സലൈറ്റുകളെ വധിച്ചു. പൊതു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗാങ്കലൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൻഡ്ര ഗ്രാത്തിനു സമീപമുള്ള വന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് എന്നിവരാണ് സംയുക്ത പരിശോധനയില്‍ പങ്കെടുത്തത്. പ്രദേശത്ത് നിന്ന് ലൈറ്റ് മെഷീൻ ഗണ്‍ അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന ഇപ്പോഴും തുടരുകയാണ്. മാർച്ച്- ജൂണ്‍ കാലഘട്ടത്തില്‍ നക്സലൈറ്റുകള്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചു വിടാറുണ്ട്. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തിയത്.
The post ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 8 നക്സലുകളെ വധിച്ചു appeared first on News Bengaluru.
Powered by WPeMatico