ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കള്‍ മരിച്ചു
കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിന് സമീപമാണ് അപകടം.
കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച സന്തോഷിന്റെ ഒരു കൈ അപകടത്തില്‍ അറ്റുപോയി.
The post ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കള്‍ മരിച്ചു appeared first on News Bengaluru.
Powered by WPeMatico