ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍
ബെംഗളൂരു: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃകയെന്നും കേരളത്തിലേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി.താഹിര്‍. കണ്ണൂര്‍, കൂടാളി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൂടാളി മഹല്ലിലെ മുഴുവന്‍ വീടുകളിലും നല്‍കുന്ന പെരുന്നാള്‍ കിറ്റിന്റെ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലീഫ് സെല്‍ ചെയര്‍മാന്‍ ടി പി അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മുസ്തഫ ചൂരിയോട്ട് , ബാംഗ്ലൂര്‍ മുസ്ലിം അസോസിയേഷന്‍ സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി പെരുന്നാള്‍ കിറ്റിനുള്ള എംഎംഎയുടെ വിഹിതം ചടങ്ങില്‍ കൈമാറി. മഹല്ല് പ്രസിഡന്റ് ടി വി അഷ്റഫ് ഹാജി, ടി പി അബ്ദുള്‍ റസാഖ് ഹാജി, ടി പി അബ്ദുള്‍ റഫീഖ് ഹാജി, അസീസ് കെ, സിറാജ് ബാബു, ടി വി ഹാരിസ്, നൂറുദ്ധീന്‍, മുനീര്‍ , അജ്ഫല്‍ ടി കെ, സമീഹ്, ഉനൈസ്, ഷെഫീല്‍, നിദാല്‍, റിനാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നാസര്‍ ഫൈസി പാവന്നൂര്‍ പ്രാര്‍ത്ഥന നടത്തി. കെ നൗഷാദ് സ്വാഗതവും ടി പി ത്വാഹ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
The post ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍ appeared first on News Bengaluru.
Powered by WPeMatico