ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ്
മകളുടെ തിരോധാനത്തില്‍ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്നയെ കാണാതായതിന്റെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.
കേസ് അന്വേഷിച്ച സി.ബി.ഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങള്‍ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സി.ബി.ഐ. കേസ് അവസാനിപ്പിക്കാന്‍ പോകുന്നെന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തങ്ങള്‍ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു.
എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ഞാനും ടീമും ചേര്‍ന്ന് ക്രോസ് ചെക്ക് ചെയ്തു. സി.ബി.ഐ. വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങള്‍ അന്വേഷണം നടത്തി. കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു.
The post ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ് appeared first on News Bengaluru.
Powered by WPeMatico