ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു
തമിഴ്‌നാട് മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്നാണ് വിവരം. മധുര ജില്ലയിലെ മേലൂരിനടുത്താണ് ബോംബാക്രമണം നടന്നത്. ഗീസാവലു സ്വദേശിയായ നവീന്‍കുമാറും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു.
വീരകാളിയമ്മന്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബാക്രമണത്തില്‍ ഒടുങ്ങിയത്. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീന്‍കുമാറിന് നേരെ പ്രതികളായ വില്ലിയതേവന്‍, അശോക്, കാര്‍ത്തി എന്നിവര്‍ ടിഫിന്‍ ബോക്‌സില്‍ സജ്ജമാക്കിയ ബോംബെറിയുകയായിരുന്നു.
The post ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു appeared first on News Bengaluru.