ടി -20 ലോകകപ്പ്; സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ കർണാടക മിൽക്ക് ഫെഡറേഷൻ സ്പോൺസർ ചെയ്യും
ബെംഗളൂരു: ടി-20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ജൂൺ ഒന്നിന് ആരംഭിക്കുന്ന ടി-20 ലോകകപ്പ് വിൻഡീസിലും അമേരിക്കയിലുമായാണ് നടക്കുന്നത്. ഇത്തവണ 20 ടീമുകളാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത്.
ഇതിനു മുന്നോടിയായി കെ.എം.എഫ് പുതിയൊരു ഉത്പന്നം കൂടി ഉടനെ വിപണിയിലെത്തിക്കും. മോരിൽ നിന്ന് ഉണ്ടാക്കുന്ന എൻർജി ഡ്രിങ്കാണ് പുറത്തിറക്കുന്നത്. യു.എസ് മാർക്കറ്റിലാകും പുതിയ ഡ്രിങ്ക് ആദ്യമെത്തുക. ഇരുടീമുകളെയും സ്പോൺസർ ചെയ്യുന്ന കാര്യം കെ.എം.എഫ് മാനേജിംഗ് ഡയറക്ടർ എം.കെ ജഗദീഷ് സ്ഥിരീകരിച്ചു.
ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. 9 വേദികളിൽ 55 മത്സരങ്ങളാണ് നടക്കുക. ഇതാദ്യമാണ് ഒരു ഐസിസി ടൂർണമെന്റിന് അമേരിക്ക വേദിയാകുന്നത്.
The post ടി -20 ലോകകപ്പ്; സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ കർണാടക മിൽക്ക് ഫെഡറേഷൻ സ്പോൺസർ ചെയ്യും appeared first on News Bengaluru.