ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി
ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയ യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 270 നിയമലംഘന കേസുകളാണ് യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹെൽമറ്റ് ധരിക്കാത്തതിനും, മൂന്ന് പേരെ ഇരുചക്ര വാഹനത്തിൽ കയറ്റി സഞ്ചാരിച്ചതിനും, സിഗ്നൽ തെറ്റിച്ചതിനും ഇവർക്കെതിരെ കേസുകളുണ്ട്.
ഇവരുടെ ആക്ടിവ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. നഗരത്തിനുള്ളിലെ പ്രധാന റൂട്ടിലുടനീളം സ്ഥാപിച്ച സിസിടിവി കാമറകളിൽ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇനിമുതൽ ഗതാഗത നിയമലംഘനം നടത്തില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഒരു കുറിപ്പും യുവതിയിൽ നിന്ന് പോലീസ് വാങ്ങിയിട്ടുണ്ട്.
The post ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി appeared first on News Bengaluru.
Powered by WPeMatico