ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു
ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന് ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. എറണാകുളം ചൊവ്വരയില്‍ രാത്രി 8.15-ന് എത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനാണ് സ്റ്റേഷനും എയർപോർട്ടിനും ഇടയിലുള്ള ഭാഗത്ത് നിർത്തിയത്. ചൊവ്വര സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറിയാണ് ട്രെയിൻ നിർത്തിയത്. സ്റ്റേഷനിൽ നിന്നും ദൂരെ നിർത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങാനാകാതെ വലഞ്ഞു.
ഇരുട്ടും കാടും നിറഞ്ഞ ഇവിടെ ചാടിയിറങ്ങിയ ഏതാനും യാത്രക്കാർക്ക് പരുക്കേറ്റു. പാലത്തിനു മുകളിൽ ബോഗി നിന്നപ്പോൾ യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാതെയും വന്നു. ഗാർഡിനോട് ട്രെയിൻ പ്ളാറ്റ്‌ഫോമിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഒടുവില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ ഒരു കിലോമീറ്ററോളം ട്രെയിൻ പിറകോട്ടെടുത്ത് യാത്രക്കാരെ ഇറക്കി. പിന്നോട്ടെടുക്കാൻ സമയം എടുത്തതിനാൽ 20 മിനിറ്റോളം വൈകിയാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
The post ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു appeared first on News Bengaluru.
Powered by WPeMatico