ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി
ഡല്‍ഹി കോടതി ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി. നിലവില്‍ സി.ബി.ഐ, ഇ.ഡി. കേസുകളില്‍ സിസോദിയ ജുഡീഷല്‍ കസ്റ്റഡിയിലാണ്.
ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കേസ് വിധി പറയുന്നതിനുവേണ്ടി മാറ്റിയത്. സിസോദിയയുടെ അഭിഭാഷകൻ വിവേക് ജെയിൻ, ഇ.ഡി. അഭിഭാഷകൻ സോഹെബ് ഹൊസൈൻ, സി.ബി.ഐ. അഭിഭാഷകൻ പങ്കജ് ഗുപ്ത എന്നിവരുടെ വാദം കേട്ടശേഷമാണ് ഈ നടപടി.
The post ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി appeared first on News Bengaluru.