തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
തമിഴ്‌നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്. സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എഐഡിഎംകെ അംഗമായിരുന്ന അരുള്‍മണി ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി പല സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിവരികയായിരുന്നു. കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. പിന്നീലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
The post തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു appeared first on News Bengaluru.
Powered by WPeMatico