തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തായ്‌വാനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ മരണമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല. എന്നാല്‍, രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു സമീപത്തെ ഹുവാലീന്‍ കൗണ്ടിയിലെ ഒരു അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തീരപ്രദേശത്തെ ആളുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഭൂചലനത്തെ തുടര്‍ന്ന് തായ്‌വാനിലും കിഴക്കന്‍ ജപ്പാനിലും ഫിലിപ്പൈന്‍സിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
TAIPEI, Taiwan (AP) — Images show buildings shaken off their foundations in an eastern Taiwan city after a powerful earthquake.
— philip lewis (@Phil_Lewis_) April 3, 2024
The post തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് appeared first on News Bengaluru.
Powered by WPeMatico