തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി
തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനാവുന്നു. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസില്‍ വച്ച് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ദേവദത്ത്.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തതിനു ശേഷമാണ് ദേവദത്ത് സിനിമയിലേക്ക് എത്തുന്നത്. 2019 ല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചുകൊണ്ടാണ് ദേവദത്ത് തുടക്കം കുറിച്ചത്.
പിന്നീട് ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അസോസിയേറ്റ് ഡയറക്റ്ററായി പ്രവർത്തിക്കുകയും ചെയ്തു.
The post തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി appeared first on News Bengaluru.
Powered by WPeMatico