തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും


തൃശൂർ പൂരം ഇന്ന്. തേക്കിന്‍കാട് മൈതാനത്ത് പൂരത്തിന് കോടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.

ഇന്ന് രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ് ആണ് ആദ്യമുണ്ടാകുക. ഉച്ച കഴിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാര്‍, കരിമരുന്നു പ്രയോഗം എന്നിവയെല്ലാം ഒത്തുചേരുമ്പോൾ തൃശ്ശൂര്‍ പൂരം ഓരോ വര്‍ഷവും വേറിട്ട അനുഭവമാകുന്നു.

ഇന്ന് രാവിലെ 11.30ന് മേളവിരുന്നു തുടങ്ങും. ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലില്‍ പഞ്ചവാദ്യം കലാശിക്കും. 11.45ന് പാറമേക്കാവില്‍ ചെമ്പടമേളം ഉണ്ട്. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുന്ന സമയം ചെമ്പടയുടെ അകമ്പടിത്താളവും പിന്നെ പാണ്ടിമേളം ആരംഭിക്കും.

ഇത് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് 2.10ന് ഇലഞ്ഞിത്തറമേളയായി മാറും. കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇവിടെ പ്രമാണി. ഉച്ചയ്ക്ക് 3ന് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു നിന്നായിരിക്കും കൊട്ടിതുടങ്ങുക.

നാളെ പുലർച്ചയാണ് തൃശൂർ പൂരം വെടിക്കെട്ട്. പകൽ പൂരത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂറോളം നീളുന്ന തൃശൂർ പൂരത്തിന് പരിസമാപ്തിയാകും.

The post തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും appeared first on News Bengaluru.


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!