തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക്
മലപ്പുറം പൊന്നാനിയില്‍ തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്.
പെരുന്നാള്‍ തിരക്കിനിടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്. പരിക്ക് പറ്റിയവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പുനരാരംഭിക്കും.
The post തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക് appeared first on News Bengaluru.
Powered by WPeMatico