ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും
ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലിസാഡ് വില്ല്യംസിനെയാണ് ബ്രൂക്കിന്റെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്.
ദക്ഷിണാഫ്രിക്കക്കായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി -20 പോരാട്ടങ്ങളും കളിച്ച താരമാണ് ലിസാഡ്. സമീപ കാലത്ത് ദക്ഷിണാഫ്രിക്ക ടി20 ചാലഞ്ച് പോരാട്ടത്തില്‍ 9 കളികളില്‍ നിന്നു 15 വിക്കറ്റുകള്‍ നേടി താരം ഫുൾ ഫോമിലാണ്.
നിലവില്‍ ബൗളിങിലാണ് ഡല്‍ഹിക്ക് വൈവിധ്യക്കുറവുള്ളത്. മികച്ച ബാറ്റിങ് നിരയുള്ളതിനാല്‍ തന്നെയാണ് ബാറ്റര്‍ക്ക് പകരം അവര്‍ ബൗളറെ ഇറക്കുന്നത്. ഐപിഎല്ലിലെ ഈ സീസണ്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ബ്രൂക് ഇത്തവണ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്.
മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്നാണ് താരം ഫെബ്രുവരിയില്‍ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്. എന്നാല്‍ പകരക്കാരനെ ഡല്‍ഹി അന്ന് പ്രഖ്യാപിച്ചിരുന്നില്ല. നാല് കോടി മുടക്കിയാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നത്.
The post ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും appeared first on News Bengaluru.
Powered by WPeMatico