നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി
ബെംഗളൂരു: ബെംഗളൂരുവിൽ ഔദ്യോഗികമായി ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി. 25,000 ക്യാബ് ഡ്രൈവർമാരുമായാണ് നഗരത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം കൊൽക്കത്തയിലും കൊച്ചിയിലും ക്യാബ് സേവനങ്ങൾ നൽകുന്നുണ്ട്. ചെന്നൈയിൽ സോഫ്റ്റ്-ലോഞ്ച് ക്യാബ് സേവനങ്ങളുമുണ്ട്. ഉടൻ തന്നെ മുംബൈയിലും സേവനം ലോഞ്ച് ചെയ്യുമെന്ന് ആപ്പ് അധികൃതർ പറഞ്ഞു.
ആദ്യദിനം മാത്രം ബെംഗളൂരുവിൽ നാലായിരം മുതൽ അയ്യായിരം വരെ യാത്രകൾ രേഖപ്പെടുത്തി. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് നെറ്റ്‌വർക്കിൽ വികസിപ്പിച്ച നമ്മ യാത്രി ആപ്പ് ഡ്രൈവർമാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വാഹന പരിപാലനം മെച്ചപ്പെടുത്തുന്നതിനും സീറോ-കമ്മീഷനും ഡയറക്‌ട്-ടു-ഡ്രൈവർ മോഡൽ സേവനങ്ങളും വാഗ്ദാനം ചെയ്യാനും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, കർണാടക സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ യാത്ര നിരക്ക് നടപ്പാക്കുന്ന ആദ്യത്തെ ആപ്പ് കൂടിയാണ് നമ്മ യാത്രി.
നിലവിൽ നോൺ എസി മിനി, എസി മിനി, സെഡാൻ, എക്സ് എൽ ക്യാബ് സേവനങ്ങൾ ആപ്പിലുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഇൻ്റർ-സിറ്റി, റെൻ്റലുകൾ, ഷെഡ്യൂൾഡ് റൈഡുകൾ എന്നിവ ആപ്പ് ഉടൻ അവതരിപ്പിക്കും. ഭിന്നശേഷി സൗഹൃദ സവാരികൾ, അധിക ലഗേജ്, വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര തുടങ്ങിയവയും ഉടൻ പുറത്തിറക്കും.
എസി മിനി ക്യാബിനു 4 കിലോമീറ്റർ വരെ 100 രൂപയാണ് നിരക്ക്. മിനിമം നിരക്കിന് മുകളിലുള്ള ഓരോ കിലോമീറ്ററിന് 18 രൂപയും, സെഡാന് 4 കിലോമീറ്റർ വരെ 115 രൂപയും, മിനിമം നിരക്കിന് മുകളിലുള്ള ഓരോ കിലോമീറ്ററിന് 21 രൂപയും, എക്സ് എൽ ക്യാബുകൾക്ക് 130 രൂപയും നിശ്ചയിച്ചിട്ടുണ്ട്.
The post നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.