നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദ് (21), കൊട്ടേപ്പാറ കോയ എന്നവരുടെ മകൻ മുഹമ്മദ് ഷബീബ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഫാഹിദ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതര പരുക്കുകളോടെ മൈസൂരു ജെ.എസ്.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ഷബീബ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ശനീഹ് നെയ്യാൻ (26), റഹീസ് അലി (20), അർഷാദ് എന്നിവര്‍ ജെ.എസ്.എസ്. ആശുപത്രിയിൽ ചികിത്സയിലാണ്.
പെരുവള്ളൂരില്‍ നിന്നുള്ള 11 പേരടങ്ങുന്ന സംഘം രണ്ടു കാറുകളിലായി മൈസൂരു സന്ദർശിക്കാനെത്തിയതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൈസൂരു കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ നടന്നുവരുന്നു.
അബ്ദുൾ ഗഫൂർ – ഹാരിഫ ദമ്പതികളുടെ മകനാണ് ഫാഹിദ്. വേങ്ങര മലബാർ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. സഹോദരങ്ങൾ: സദക്കത്തുല്ല, സഹല ഷെറി, മുനവർ അലി.
The post നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു appeared first on News Bengaluru.