നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിൻ്റെ ആവശ്യം ഡിവിഷൻ ബെഞ്ചും തള്ളി. മൊഴിപ്പകർപ്പ് നല്‍കാൻ വിചാരണക്കോടതിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. തീർപ്പാക്കിയ കേസിലെ മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിന്റെ വാദം കോടതി തള്ളി.
പകർപ്പ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു ദിലീപിന്റെ ഹർജി. ജസ്റ്റിസുമാരായ എൻ. നഗരേഷും പി.എം മനോജും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. പകർപ്പ് നല്‍കാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു ദിലീപിൻ്റെ വാദം. വിചാരണക്കോടതി പകർപ്പ് നിഷേധിച്ചതിനെ തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ്
വാങ്ങിയത്. ഇതിനെതിരെ ആയിരുന്നു ദിലീപിൻ്റെ ഹർജി.
മെമ്മറി കാർഡ് അന്വേഷണ ഹർജിയിലെ എതിർകക്ഷിയായ ദിലീപിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിത സിംഗിൾ ബെഞ്ചിന് മുന്നിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് കേസിൽ ദിലീപിന്റെ താല്പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകർപ്പ് നൽകുന്നതിനെയും എട്ടാം പ്രതി എതിർക്കുന്നത് എന്തിനെന്നുമായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ വാദം.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിച്ചതായുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്നാണ് അന്വേഷണ റിപ്പോർട്ട്.
ജഡ്ജി ഹണി എം. വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
The post നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി appeared first on News Bengaluru.
Powered by WPeMatico