നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു
നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരാകുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹിതരാകുന്നത്. ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം' എന്ന ചിത്രത്തിലൂടൊണ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ ചിത്രത്തില്‍ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴിലും സജീവമാണ് അപർണ്ണ. വിജയ് ചിത്രം ബീസ്റ്റിലൂടെയാണ് തമിഴ് സിനിമ പ്രവേശനം. അപർണ്ണ നായികയായി എത്തിയ 2023 ല്‍ റിലീസ് ചെയ്ത ‘ഡാഡ' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്ബോല്‍ ‘ദി ഗ്രേറ്റ് ഫാദർ', ‘തട്ടത്തിൻ മറയത്ത്', ‘കുഞ്ഞിരാമായണം', ‘ക്യാപ്റ്റൻ', ‘കണ്ണൂർ സ്ക്വാഡ്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി'ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങള്‍ക്ക് ശേഷ'ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.
The post നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.