നടൻ ഷാലു റഹീം വിവാഹിതനായി
നടൻ ഷാലു റഹീം വിവാഹിതനായി. ഡോക്ടർ നടാഷ മനോഹറാണ് വധു. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഷാലു ആയിരുന്നു.
ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പീസ്, ഒറ്റക്കൊരു കാമുകൻ, മറഡോണ, കളി, ബുള്ളറ്റ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഷാലുവിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവ്ത്തർ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. യുവനായിക ഗൗരി കിഷനായിരുന്നു ചിത്രത്തിലെ നായിക. ജിവി പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.
The post നടൻ ഷാലു റഹീം വിവാഹിതനായി appeared first on News Bengaluru.
Powered by WPeMatico