നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും
ബെംഗളൂരു: ഓൺലൈൻ ആപ്പ് അധിഷ്ഠിത സേവനമായ നമ്മ യാത്രിയുടെ സർവീസ് സംസ്ഥാനത്തെ ആറ് നഗരങ്ങളിലേക്ക് കോടി വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിലാണ് ഫിൻടെക് കമ്പനിയായ ജസ്പേയിലെ ചീഫ് ഗ്രോത്ത് ഓഫീസർ ഷാൻ എം.എസ്. പറഞ്ഞു.
ജസ്‌പേ സബ്‌സിഡിയറി മൂവിംഗ് ടെക് ഇന്നൊവേഷൻസ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള നമ്മ യാത്രി കേന്ദ്ര സർക്കാരിൻ്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് കീഴിലാണ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് ആപ്പിന് കീഴിൽ ക്യാബ് സേവനങ്ങൾ നഗരത്തിൽ ആരംഭിച്ചത്. എന്നാൽ പുതുതായുള്ള ആറ് നഗരങ്ങളിൽ ഓട്ടോ സേവനം മാത്രമേ ആരംഭിക്കുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവർമാർക്ക് സീറോ കമ്മീഷനും യാത്രക്കാർക്ക് ന്യായമായ നിരക്കും വാഗ്ദാനം ചെയ്യുന്ന നമ്മ യാത്രി 2022 നവംബറിൽ ബെംഗളൂരുവിലാണ് ആരംഭിച്ചത്. ആപ്പ് പിന്നീട് ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കൊൽക്കത്ത, ഡൽഹി, മൈസൂരു, തുമകുരു എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
The post നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും appeared first on News Bengaluru.
Powered by WPeMatico