നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ സ്ഥാനാര്‍ഥികളുടെ പട്ടിക അന്തിമമാകും. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാര്‍ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. ആകെ 143 പത്രികളാണ് ഇതുവരെ ലഭിച്ചത്.
പലരും ഒന്നിലേറെ പത്രികകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്.
മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്. മുന്നണി സ്ഥാനാര്‍ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയാണ് സ്ഥാനാര്‍ഥികൾ പത്രിക സമര്‍പ്പിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക.
The post നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍ appeared first on News Bengaluru.
Powered by WPeMatico