നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്
ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായുള്ള പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. 28 കാരിയായ വിവാഹിതയായ യുവതിയെ പേഴ്സണൽ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതായാണ് പരാതി.
28കാരി തന്നെയാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഭാര്യയുടെ കൺമുന്നിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും നെറ്റിയിൽ കുങ്കുമം ധരിക്കാതെ ബുർഖ ധരിക്കാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞു. റഫീക്ക് എന്നയാളാണ് യുവതിയെ ആക്രമിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്. ഇയാൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും യുവതി ആരോപിച്ചു.
റഫീക്കും ഭാര്യയും ചേർന്ന് യുവതിയെ ബെളഗാവിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് അവർ പറയുന്നതെന്തും അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുടെ കൺമുന്നിൽ വെച്ച് റഫീക്ക് തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചതായി ബെളഗാവി എസ്പി ഭീമശങ്കർ ഗുലേദ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
The post നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് appeared first on News Bengaluru.