നേഹ ഹിരെമത്തിന്റെ കൊലപാതകം; കേസ് സിഐഡിക്ക് കൈമാറും
ബെംഗളൂരു: ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർഥിനി നേഹ ഹിരെമത്തിനെ കൊലപ്പെടുത്തിയ കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് (സിഐഡി) കൈമാറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കേസിൽ നീതി പെട്ടെന്ന് നടപ്പാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ ഹിരേമത്ത് (23) ഇക്കഴിഞ്ഞ 18നാണ് കോളേജ് കാമ്പസിൽ കുത്തേറ്റു മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഫയാസ് ഖോണ്ടുനായിക്കിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേഹ ഒന്നാം വർഷ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) വിദ്യാർഥിനിയായിരുന്നു.
ഫയാസും ഇതേ കോളേജിലെ വിദ്യാർഥിനിയായിരുന്നു. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
The post നേഹ ഹിരെമത്തിന്റെ കൊലപാതകം; കേസ് സിഐഡിക്ക് കൈമാറും appeared first on News Bengaluru.