ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; വിമാന സർവീസുകളടക്കം താൽകാലികമായി റദ്ദാക്കി
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ തെരുവിൽ ഇറങ്ങി നിന്നതായാണ് റിപ്പോര്‍ട്ട്.
Is this what you experienced during today's 4.8 magnitude earthquake? Here was the scene in Valley Stream.
: Matt Camarda
–#longisland #longislandny #liny #longislandnewyork #suffolkcountyny #nassaucountyny #earthquake #earthquakenyc #nyc #newyorkcity #valleystream… pic.twitter.com/coEOsY80SI— Newsday (@Newsday) April 5, 2024
ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ട്ങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചനത്തെ തുടർന്ന് ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു. സംഭവത്തിന് പിന്നാലെ നഗരത്തിലുടനീളം സൈറണുകള്‍ മുഴക്കിയിരുന്നു. ഭൂകമ്പത്തെക്കുറിച്ച് മേയര്‍ എറിക് ആഡംസിനെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫാബിന്‍ ലെവി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും, എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് വിലയിരുത്തി വരികയാണെന്നും ഫാബിന്‍ ലെവി വ്യക്തമാക്കി.
How do we feel when such a dangerous #earthquake occurs while we are working in the office? If you have ever experienced something similar, let me know in the comments.#NewYorkCity #NewYork #earthquakes #earthquake pic.twitter.com/jqO4FS9ALf
— Juned Khan (@junedkirdoli001) April 5, 2024
The post ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; വിമാന സർവീസുകളടക്കം താൽകാലികമായി റദ്ദാക്കി appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.