പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ അറസ്റ്റിൽ
ബെംഗളൂരു: പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ ബെംഗളൂരുവിൽ അറസ്റ്റിലായി. ബേഗൂരിൽ സ്വകാര്യ നീന്തൽ പരിശീലകനായ റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ബെംഗളൂരു പോലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.5. 5 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. നഗരത്തിലെ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവർക്കും കോളേജ് വിദ്യാർഥികൾക്കുമാണ് ഇയാൾ വിൽപ്പന നടത്തി വന്നത്.
The post പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ അറസ്റ്റിൽ appeared first on News Bengaluru.